Baby-3
അമ്മയും ഞാനും ഏറ്റവും വഴക്ക് കൂടിയിട്ടുള്ളത് ഈവയുടെ ഭക്ഷണകാര്യത്തിൽ ആവും. ആദ്യത്തെ ആറുമാസത്തെ exclusive breast feeding കഴിഞ്ഞ് ഈവ കുഞ്ഞുകുഞ്ഞു കുറുക്കൊക്കെ അകത്താക്കാൻ തുടങ്ങി. ഒരു വയസ്സ് തികയും മുന്നേ കുഞ്ഞിന് ഒരു തരി ഉപ്പോ മധുരമോ ആവശ്യമില്ല എന്ന് ഡോക്ടറായ മകൾ പറഞ്ഞിട്ട് പോലും വീട്ടുകാർക്ക് വിശ്വാസമില്ലായിരുന്നു. ഒരു ഗ്രാം ഉപ്പേ ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞിന് ഒരു ദിവസം ആവശ്യമുള്ളൂ. കുഞ്ഞിന് കൊടുക്കുന്ന ഭക്ഷണത്തിൽ പ്രത്യേകമായി ഉപ്പു ചേർക്കാതെ തന്നെ ഈ ഒരു ഗ്രാം ഉപ്പ് അടങ്ങിയിട്ടുണ്ടാകും. ഉപ്പു കൂടുതൽ ചേർക്കുന്നത് കുഞ്ഞിന്റെ വൃക്കകൾക്ക് ജോലിഭാരം കൂട്ടുന്നു. Refined sugar (നമ്മടെ പഞ്ചസാര) ഇതേപോലെയാണ്. വളരെ കുറച്ച് മധുരമേ കുഞ്ഞിന് ആവശ്യമുള്ളൂ. ചേർത്തേ തീരൂ എന്നാണെങ്കിൽ, ശർക്കരയോ കൽക്കണ്ടമോ വളരെ കുറഞ്ഞ അളവിൽ ആവാം. പക്ഷേ, മധുരം കുഞ്ഞിന്റെ വിശപ്പ് കുറയ്ക്കും. So, ശ്രദ്ധിച്ചുപയോഗിക്കുക. ആദ്യത്തെ ആറുമാസം മുലപ്പാൽ മാത്രം. ആവശ്യം വരുന്നെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം formula milkഉം. ബിസ്കറ്റ്, processed food items, tinned food items, പശുവിൻപാൽ or മറ്റു പാൽ എന്നിവ ഒരിക്കലും ഒ...