M5
Padmanchallangeൽ പണ്ട് കഴിച്ച പൊരിച്ചമീനൊക്കെ വീണ്ടും തികട്ടി വരുന്ന ചിലരടക്കം വായിച്ചിരിക്കേണ്ട ഒരു പോസ്റ്റാണ് IAS officer
Sarayu
Premenstrual syndrome PMSനേക്കാളും ഭീകരമായ അവസ്ഥയാണ് premenstrual dysphoric disorder PMDD
PMS ന്റെ symptoms.
ആർത്തവത്തിന് കുറച്ച് ദിവസങ്ങൾ മുന്നെയുണ്ടാകുന്ന അകാരണമായ മാനസികബുദ്ധിമുട്ടുകളും (mood changes, irritability, പെട്ടെന്നുള്ള ദേഷ്യം വരൽ, സ്വയം മുറിവേൽപ്പിക്കാൻ ഉള്ള ചിന്തകൾ) ശാരീരിക ബുദ്ധിമുട്ടുകളും (സ്തനങ്ങളിൽ വേദന, വയറു വേദന, gas നിറഞ്ഞപോലുള്ള അവസ്ഥ, തലവേദന അങ്ങനെ പലതും). ആർത്തവം തുടങ്ങി കുറച്ചുനാളുകൾക്കുള്ളിൽ ഇത് ഭേദപ്പെടുന്നു.
PMDDയുടെ ലക്ഷണങ്ങൾ എല്ലാം കുറച്ചുകൂടി കനത്ത രീതിയിൽ കൂടുതൽ നാളുകളിലേക്ക് നിലനിൽക്കുന്നു.
ചുരുക്കത്തിൽ, PMS ആയി വന്നു, menstrual ഫേസിലൂടെ കടന്നു, postmenstrual ആയി നിലനിൽക്കുന്ന ഭീകരാവസ്ഥ.
20കളുടെ അവസാനം മുതൽ ആണ് രണ്ട് അവസ്ഥകളും ഭീകരമാവുന്നത്. കുഞ്ഞുങ്ങൾ ഉള്ളവരിലും Mood disorders ഉള്ളവരിലും കൂടുതലായി അനുഭവപ്പെടാം.
ആത്മഹത്യാ ചിന്തകളും മുറിവേൽപ്പിക്കാനുള്ള ചിന്തകളും വരുന്നതോടെ കൂടുതൽ sangeernamaku സങ്കീർണമാകും. "ആ നാളുകളാണോ" എന്ന് തമാശയായി ചോദിക്കുന്നതുപോലും ശ്രദ്ധിക്കുവേണ്ടി വരും.
ഒരുപാട് പഠനങ്ങൾ നടന്നിട്ടുണ്ടെങ്കിലും, കൃത്യമായ കാരണങ്ങൾ മനസ്സിലാക്കാൻ പറ്റിയിട്ടില്ല. പ്രൊജസ്‌ട്രോൺ ഹോർമോൺ ആണ് role ഉണ്ടെന്നു വിചാരിക്കപ്പെടുന്നത്. ഇതിന്റെ പ്രവർത്തനഫലമായി, മസ്തിഷത്തിനാവശ്യമായ serotonin കുറയുകയും മാനസിക ബുദ്ധിമുട്ടുകൾക്ക് ഇടയാവുകയും ചെയ്യുന്നു.
നടന്നിട്ടുള്ള പല പഠനങ്ങളിലും ആത്മഹത്യാ നടന്നിട്ടുള്ളവരിൽ ഒരു വലിയ വിഭാഗം ആർത്തവസമയത്താണെന്നു കാണുന്നു. ആർത്തവകാലത്തെ ആത്മഹത്യയിൽ (endometrium histopathology അടിസ്ഥാനമാക്കി)
വർഷങ്ങൾക്കു മുന്നേ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ Dr Balram നടത്തിയ പഠനത്തിലും, ഒരുവർഷം മുന്നേ Dr Jerry Joseph തൃശൂർ മെഡിക്കൽ കോളേജിൽ നടത്തിയ പഠനത്തിലും, ലോകത്തിൽ നടന്ന മറ്റുചില പഠനങ്ങളിലും ഇവ തമ്മിൽ ബന്ധമില്ലെന്ന് തെളിയുന്നു.
എന്നാൽ, മരണശേഷം നടക്കുന്ന ജീർണ്ണനപ്രക്രിയ പഠനത്തിനെടുക്കുന്ന കോശങ്ങളെ ബാധിക്കുന്നത് ഒരു വലിയ ബുദ്ധിമുട്ടാണെന്ന് നടന്ന പഠനങ്ങളിലെല്ലാം പഠിതാക്കൾ വ്യക്തമാക്കുന്നുണ്ട്. അതായത്,ജീർണനപ്രക്രിയ കാരണം ആത്മഹത്യയും ആർത്തവവും തമ്മിൽ ബന്ധമില്ലെന്ന് തികച്ചും പറയാൻ ആവാത്ത അവസ്ഥ.
സ്ത്രീയുടെ കൂടെ ഉള്ളവരാണ് കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത്. പലപ്പോഴും സ്ത്രീക്ക് തിരിച്ചറിയാൻ പറ്റാതെ വരും കാര്യങ്ങൾ.
ഒരു ഡയറിയിൽ കാര്യങ്ങൾ എഴുതിവെക്കാവുന്നതാണ്. കുറച്ചുമാസങ്ങൾക്കുശേഷം നോക്കുമ്പോൾ, ചില പ്രവണതകൾ repeat ചെയ്യുന്നതായോ, സങ്കീർണമാകുന്നതോ കാണാം. സ്വന്തമായി ഒരു നോട്ടം ഉണ്ടാവാനും ഇത് സഹായിക്കും. ചിലപ്പോൾ നമുക്ക് തോന്നും, ഒരു സ്ത്രീയായതുകൊണ്ട് മാത്രം എത്ര സമയമാണ് ഹോർമോണുകളുടെ ഭ്രാന്തിനു പകരമായി നമ്മൾ കളഞ്ഞുകൊണ്ടിരിക്കുന്നത് എന്ന്.
"ഇതൊന്നു കഴിഞ്ഞുകിട്ടിയാൽ മതി" എന്നൊരു സ്കോപ്പ് പോലും ഇല്ലാതാക്കിയാവും ചിലർക്ക് ആർത്തവം നിൽക്കാൻ പോവുമ്പോളും നിലയ്ക്കുമ്പോളും കാര്യങ്ങൾ കൂടുതൽ സങ്കീർണമാവുക.
കൃത്യമായ വൈദ്യസഹായം (MD/diploma psychiatry) നേടുക എന്നത് അത്യാവശ്യമാണ്. അതുപോലെ പ്രധാനമാണ് EXERCISES. EXERT and get exhausted to sleep, and wake up with more vigour to tackle your mind and body. ചിലർക്ക് ഉറക്കവും കുറയും
Calcium, വിറ്റാമിൻ B6 എന്നിവ അടങ്ങിയ ഭക്ഷണം, tablets ഉൾപ്പെടുത്തണം. വെള്ളവും ഭക്ഷണവും പ്രധാനം.
പൊരിച്ചമീനിന്റെ നടുക്കഷ്ണം കിട്ടിയില്ലെന്നു പറയുമ്പോഴേക്കും, പണ്ടുകഴിച്ച ഭക്ഷണം മുഴുവൻ തേട്ടിവരുന്ന ചിലർ ഇതൊക്കെക്കൂടെ ഒന്നറിയാൻ ശ്രമിക്കണം.
we are at-risk females due to our own body physiology and due to people like those who cant digest old fried fish !!
Comments
Post a Comment