Birthing Institutions conducting natural deliveries attended by professional midwives
Birthing Institutions conducting natural deliveries attended by professional midwives
ഒരാളെയും താഴ്ത്തിക്കെട്ടാൻ അല്ല ഇതെഴുതുന്നത്.
Shaji KA
കുറച്ചുനാൾ മുന്നേ എഴുതിയ post ആണ് ഇതെഴുതാൻ പ്രേരിപ്പിക്കുന്നത്. അദ്ദേഹത്തിന് നന്ദി. (Link comment ബോക്സിൽ)Birth വില്ലേജിൽ ആധുനിക മെഡിക്കൽ ശാസ്ത്രത്തിൽ training ലഭിച്ച വയറ്റാട്ടികൾ ആണ് അവിടെ പ്രസവം എടുക്കുന്നത് എന്നും ഗൂഗിളിൽ കാണുന്നു .
എനിക്ക് ചോദിക്കാൻ ഉള്ളത് ഇവിടത്തെ ആരോഗ്യവകുപ്പിനോടാണ് !
മിക്ക പ്രസവങ്ങളും സങ്കീർണതകൾ കൂടാതെ നടക്കുന്നു. പക്ഷേ, "ഏത് പ്രസവവും എപ്പോൾ വേണമെങ്കിലും സങ്കീർണമാവാം" എന്നതുകൊണ്ടാണ് പ്രസവം എപ്പോഴും ആശുപത്രിയിൽ നടക്കണം എന്ന് ആവശ്യപ്പെടുന്നത്.
ചില കാര്യങ്ങളിലേക്ക് !
1 കുട്ടിയുടെ തല pelvic cavity cavitയിലൂടെ കടന്നു പോകാൻ കഴിയാത്ത അവസ്ഥകൾ വന്നാൽ, കുറച്ച് നേരത്തിനുള്ളിൽ ആശുപത്രിയിലോട്ട് റെഫർ ചെയ്താൽ പ്രശ്നങ്ങൾ കുറയുമായിരിക്കും. എന്നാൽ ചിലപ്പോൾ, കുഞ്ഞ് meconium (വിസർജ്യം) പുറത്തുവിടുകയാണെങ്കിൽ പെട്ടെന്നുള്ള ശ്വാസതടസം നേരിടാം. അപ്പോൾ വളരെ വേഗത്തിൽ, അതായത് within minutes ഓപ്പറേഷൻ ചെയ്യേണ്ടതായി വരും.
2 Episiotomy
പ്രസവം നടക്കുമ്പോൾ, സ്ത്രീയുടെ സ്വകാര്യ അവയവങ്ങളിൽ മുറിവ് ഉണ്ടാകാൻ ഇടയുണ്ട്. ചില മുറിവുകൾ മൂത്രനാളിയിലോ മലദ്വാരത്തിലോ വരെ എത്താൻ സാധ്യതയുണ്ട്. ഇതൊഴിവാക്കാൻ ആണ് ആശുപത്രികളിൽ കുഞ്ഞിന്റെ തല crown ചെയ്യുമ്പോൾ episiotomy ഇടുന്നത്. യോനിയിൽ നിന്നും പുറത്തേക്കുള്ള സർജിക്കൽ മുറിവ്.
Episiotomyക്ക് മറ്റൊരു ഉപയോഗം കൂടിയുണ്ട്. കൃത്യസമയത്ത് ഇടുന്ന episiotomy പ്രസവശേഷമോ വാർദ്ധക്യത്തിലൊ ഉണ്ടാവുന്ന stress incontinence, ഗർഭാശയം പുറത്തോട്ടു തള്ളി നിൽക്കുന്ന പ്രൊലാപ്‌സ് (സ്‌ട്രെയിൻ ചെയ്യുമ്പോൾ അറിയാതെ മൂത്രം പോകുന്ന അവസ്ഥ) എന്നിവ തടയാൻ സഹായിക്കുന്നു. ആശുപത്രികളിൽ ഉള്ള പ്രസവങ്ങളിൽ മാത്രമേ ഇത് ചെയ്യാൻ പറ്റുകയുള്ളൂ. Birth വില്ലേജിൽ episiotomy ഉപയോഗിക്കുന്നില്ല എന്ന് അറിയുന്നു. അതായത്, birth വില്ലേജിൽ പ്രസവിച്ച സ്ത്രീകളിൽ ഭാവിയിൽ stress incontinence, prolapse uterus എന്നിവ രൂപപ്പെടുമോ എന്നുള്ള പഠനങ്ങൾ നടത്താവുന്നതാണ് എന്ന് സാരം.
3 ഒരു സ്ത്രീ birth birth വില്ലേജിന്റെ ഗൂഗിൾ പേജിൽ എഴുതിയ review വായിച്ചു. അവർക്കു ആദ്യപ്രസവത്തിനു അവിടെ ലഭിച്ച നല്ല പെരുമാറ്റവും പരിചരണവും കാരണം ഇനിയൊരു ആറുപ്രസവങ്ങൾ കൂടെ അവിടെ ചെയ്യണംത്രേ. ആദ്യപ്രസവത്തിനു ശേഷമുള്ള ഓരോ പ്രസവത്തിലും സങ്കീർണതകൾക്കുള്ള സാധ്യത കൂടിക്കൂടി വരുന്നു. മൂന്നും നാലും ഗർഭങ്ങളിൽ അമ്മക്ക് ഷുഗറും പ്രഷറും ഉണ്ടാവാൻ ഉള്ള സാദ്ധ്യതകൾ ഏറെയാണ്. കുഞ്ഞിന്റെ റിസ്കുകൾ വേറെയും ! വയറ്റാട്ടികൾ മാത്രം പ്രസവം എടുത്താൽ പോരാ എന്ന് സാരം.
4 PPH postpartum haemorrhage പ്രസവശേഷമുള്ള ഭീകരമായ രക്തസ്രാവം നടക്കുകയാണെങ്കിൽ അതിന്റെ first aid ആയ, within minutes ചെയ്യേണ്ട cannula ഇടലും fluid തെരഞ്ഞെടുപ്പും ഇവിടെ ആര് ചെയ്യും ? PPH തുടങ്ങിയാൽ BP കുറയുന്നത് കാരണം രക്തക്കുഴലുകൾ ചുങ്ങിപ്പോകാം. ആശുപത്രിയിൽ എത്തിച്ചാൽ cannula പിന്നീട് ഇടാൻ പോലും കഴിയാത്ത വിധം അപകടകരമായി ചുങ്ങിപ്പോകുന്നു !
Last momentൽ രോഗികളെ എടുക്കാതെ ഇരിക്കുന്ന ചില ആശുപത്രികൾ ഉണ്ട്. സർക്കാർ അവർക്കു നിർദേശം നൽകണം. ഇത്തരം സ്ഥാപനങ്ങളിൽ നിന്നും റെഫർ ചെയ്യപ്പെടുന്ന രോഗികളെ എമർജൻസി ആയി പരിഗണിച്ചു ചികിത്സ നൽകണം എന്ന് ! ഇല്ലെങ്കിൽ അവസാനം എത്തുന്നത് govt മെഡിക്കൽ കോളേജുകളിൽ ആയിരിക്കും. അവിടെ വച്ചാണ് മരണം നടക്കുന്നതെങ്കിൽ വാർത്തയുടെ പോക്ക് എങ്ങോട്ടാവും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ അല്ലേ ??? ജീവൻ പണയം വെച്ച് ചെയ്യുന്ന രീതിയെ തടയേണ്ടതുണ്ട് !
5 ജനിച്ചയുടൻ കുഞ്ഞിന്റെ APGAR SCORE നോക്കാൻ ഇവിടുത്തെ വയറ്റാട്ടികൾക്കു training ഉണ്ടോ, APGAR LOW ആണെങ്കിൽ ഉടനെ കുഞ്ഞിനെ രക്ഷിക്കാനുള്ള procedures ചെയ്യാൻ ഇവർക്ക് നിയമപരമായി പറ്റുമോ ?
5 ജനിച്ചയുടൻകുഞ്ഞുങ്ങൾക്ക് ലഭ്യമാക്കേണ്ട വാക്‌സിൻ എന്ന്, എവിടെനിന്നും കൊടുക്കുന്നു ??? ഇവിടെ പ്രസവിച്ചവരുടെ കുട്ടികളുടെ വാക്‌സിനേഷൻ വിവരങ്ങൾ പരിശോധിക്കേണ്ടതല്ലേ ?
6 പ്രസവശേഷമുള്ള ഗർഭനിരോധനമാർഗങ്ങളുടെ counselling ആരാണ് ഇവിടെ ലഭ്യമാക്കുന്നത് ?? ഏത് ഡോക്ടറെയാണ് ഇവർ നിർദേശിക്കുന്നത് ?
ഗവണ്മെന്റ് ചെയ്യേണ്ട കാര്യങ്ങൾ ഇതൊക്കെയാണ്. ഇത്രയും ഗൗരവതരമായ വിഷയത്തിൽ കൃത്യമായ പ്രോട്ടോകോൾ ഉണ്ടാക്കുക. ഒരു ഗൈനെക്കോളജിസ്റ്റും ശിശുരോഗ വിദഗ്ധനും ഇത്തരം സ്ഥാപനങ്ങളിൽ ഉണ്ടായേ തീരൂ എന്ന തീരുമാനം എടുക്കുക.
Comments
Post a Comment