മുലയൂട്ടുന്നത് നിർത്തുക
മുലയൂട്ടുന്നത് നിർത്തുക എന്നത് അമ്മയെന്ന രീതിയിൽ എനിക്ക് മാനസികമായി വളരെയധികം ബുദ്ധിമുട്ടായിരുന്നു എന്ന് പറഞ്ഞുകൊണ്ട് പോസ്റ്റ് ചെയ്ത ഒരു ഫോട്ടോക്ക് പിന്നാലെ വന്ന ചില മെസ്സേജുകൾ ആണ് ഇതെഴുതാൻ കാരണം. ഒരു സുഹൃത്തിന്റെ മെസ്സേജ് ഇപ്രകാരമായിരുന്നു. Resistant chest ഇൻഫെക്ഷൻ കാരണം ചില ആന്റിബയോട്ടിക് മരുന്നുകൾ ഉപയോഗിക്കുന്നത് കൊണ്ട് മുലയൂട്ടാൻ പറ്റില്ല. പാൽ വറ്റിപ്പോകാതിരിക്കാൻ എന്ത് ചെയ്യും എന്നാണ് main സംശയം. ജോലിക്ക് പോകുന്ന അമ്മമാർക്കും ഇതേ സംശയം ഉണ്ടാവാം.
കുഞ്ഞിന്റെ അടുത്തുനിന്നും മാറിയിരിക്കുന്ന അമ്മമാർ ഇടയ്ക്കു കുഞ്ഞുപയോഗിച്ച ഡ്രസ്സ് ഒക്കെ മണത്തുനോക്കുന്നത് നല്ലതാണ്. കുഞ്ഞിന്റെ ശബ്ദംകേൾക്കുക, കുഞ്ഞിന്റെ ഗന്ധം അറിയുക , കുഞ്ഞിനെ കാണുക(നേരിട്ടല്ലെങ്കിൽ ഫോട്ടോ/video) എന്നിവയൊക്കെ മസ്തിഷ്കത്തിൽ നിന്നും ഓക്സിടോസിൻ എന്ന ഹോർമോൺ ഉണ്ടാവാൻ സഹായിക്കുന്നു. പാൽ ചുരത്താൻ സഹായിക്കുന്ന ഹോർമോൺ ആണ് ഓക്സിടോക്സിൻ.
ഇൻഫെക്ഷൻ അല്ലെങ്കിൽ മറ്റുകാരണങ്ങളാൽ കുഞ്ഞിൽ നിന്നും മാറിയിരിക്കേണ്ട അമ്മമാർക്ക് പാൽ ചുരത്തുന്നത് തുടരാൻ Breast പമ്പുകൾ ആണ് ഈ അവസരങ്ങളിൽ സഹായിക്കുക.
Comfortable ആയ പമ്പ് തെരഞ്ഞെടുക്കാവുന്നതാണ്. ചെറിയ പ്രഷറിൽ പമ്പ് ചെയ്ത് തുടങ്ങുക. രാവിലെ ആണ് മിക്കവരിലും കൂടുതൽ പാൽ കാണുന്നത്. ജോലിക്ക് പോകുന്ന അമ്മമാർ ആണെങ്കിൽ കുഞ്ഞിനെ പാലൂട്ടി കഴിഞ്ഞ് അരമണിക്കൂറിനു ശേഷം പമ്പ് ചെയ്ത് തുടങ്ങാം. കുഞ്ഞ് പാൽ കുടിച്ചുകൊണ്ടിരിക്കുമ്പോൾ അടുത്ത ബ്രെസ്റ്റ് പമ്പ് ചെയ്യുകയും ചെയ്യാം. പത്തുമിനിറ്റ് മുതൽ ഇരുപത് മിനിറ്റ് വരെ പമ്പ് ചെയ്യാവുന്നതാണ്. വേദന വരികയാണെങ്കിൽ നിർത്തുക. കുറച്ച് നേരം വെയിറ്റ് ചെയ്ത് വീണ്ടും ശ്രമിക്കുക. .
പമ്പ് ചെയ്യുന്ന ബ്രെസ്റ്റിൽ മസ്സാജ് ചെയ്താൽ പാലുള്ള ഭാഗങ്ങളിൽ നിന്നും പാൽ express ചെയ്തെടുക്കാൻ എളുപ്പമാകും എന്ന് മാത്രമല്ല അത് പാൽ ചുരത്തുന്നതിനെ ഉദ്ധീപിപ്പിക്കുകയും ചെയ്യും. Regular intervalൽ അല്ലെങ്കിൽ കുഞ്ഞ് കുടിക്കുന്ന interval സമയം കണക്കാക്കി പമ്പ് ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ദിവസം ഒരു നേരം മാത്രം പമ്പ് ചെയ്തതുകൊണ്ട് കാര്യമില്ല എന്ന് സാരം. കുഞ്ഞ് പാൽ കുടിക്കാത്ത ദിവസങ്ങളിൽ
Mastitis (സ്തനവീക്കം) തടയാൻ പമ്പിങ് സഹായിക്കും. Mastitis വരികയാണെങ്കിലും പമ്പിങ് തുടരുക. ചൂട് പിടിക്കുക. തീർച്ചയായും ഡോക്ടറെ കണ്ട് ഉപദേശം തേടുക. ഡോക്ടർ എന്നത് കൊണ്ടുദ്ദേശിച്ചത് ആധുനിക വൈദ്യശാസ്ത്രം പിന്തുടരുന്ന ഡോക്ടർ എന്നാണ്.
പമ്പ് ചെയ്ത പാൽ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. വൃത്തിയുള്ള കൈകൾ കൊണ്ടാവണം കുഞ്ഞിനു സംഭരിക്കുന്ന പാൽ കൈകാര്യം ചെയ്യേണ്ടത്. പാൽ ശേഖരിച്ചുവെച്ച പാത്രം അടച്ചു സൂക്ഷിക്കുക. ഫ്രീസറിൽ വെക്കേണ്ട കാര്യമില്ല. 12മണിക്കൂറിൽ കൂടുതൽ ഉപയോഗിക്കാതിരിക്കുക. അമ്മ കഴിക്കുന്ന ആഹാരത്തിനനുസരിച്ചു പാലിന്റെ നിറത്തിൽ ചില കളർ വ്യത്യാസം കണ്ടേക്കാം. തണുപ്പിക്കുന്ന പാലിന്റെ കൊഴുപ്പ് മുകളിൽ പൊങ്ങി നിൽക്കാം. അത് പ്രശ്നമുള്ളതല്ല.
ഏത് മരുന്ന് കഴിക്കുമ്പോഴും അത് ഉപയോഗിക്കുമ്പോൾ മുലയൂട്ടുന്നതുകൊണ്ട് കുഴപ്പമില്ലെന്ന് ഡോക്ടറോട് ചോദിച്ചുറപ്പ് വരുത്തുക. മരുന്ന് നിർത്തി എത്ര മണിക്കൂറുകൾ കഴിഞ്ഞ് breast feeding സ്റ്റാർട്ട് ചെയ്യാം എന്ന് ചോദിച്ചറിയുക.
കുഞ്ഞിനെ മുലയൂട്ടുന്നത് പെട്ടെന്നൊരു ദിവസം നിർത്തുന്നത് അമ്മയ്ക്കും കുഞ്ഞിനും ഒരേപോലെ മാനസിക സംഘർഷങ്ങൾ ഉണ്ടാക്കും. പല ആഴ്ചകൾ കൊണ്ട് ഘട്ടം ഘട്ടമായി മാത്രമേ മുലയൂട്ടൽ നിർത്താവൂ. ഉദാഹരണത്തിന് ആദ്യം ദിവസം ആറു പ്രാവശ്യം കൊടുത്തത് അഞ്ചായി കുറക്കുക, ആ രീതി ഒരാഴ്ച തുടരുക പിന്നെ നാല് മൂന്ന് അങ്ങനെ കുറേ ആഴ്ചകൾ എടുത്ത് പതുക്കെ നിർത്തുക. Mastitis വരാതെ സുരക്ഷിതമായി മുലയൂട്ടൽ നിർത്താൻ ഈ രീതി സഹായിക്കും.
ചെന്നിനായകമൊക്കെ മുലകളിൽ തേച്ചുപിടിപ്പിച്ചു കയ്പുകൊണ്ട് കുട്ടിയെ അകറ്റുക എന്ന തന്ത്രമൊക്കെ ഇന്നും പയറ്റുന്നുണ്ടോ എന്നറിയില്ല. കുറച്ച് ക്ഷമയുണ്ടെങ്കിൽ കുഞ്ഞിനെ വിഷമിപ്പിക്കാതെ പാല്കുടി നിർത്താൻ കഴിയും. മേല്പറഞ്ഞതുപോലെ ആഴ്ചകൾ എടുത്താണ് ഞാൻ ഈവയുടെ weaning നടത്തിയത്. കുഞ്ഞിന് നല്ല പോഷകാഹാരം ഉറപ്പുവരുത്തിക്കഴിഞ്ഞാൽ അമ്മ weaningനെ എങ്ങനെ accept ചെയ്യും എന്നുള്ളത് മാത്രമാണ് ഒരു പ്രശ്നം. Be bold enough to let your kids go and explore the world freely. They are going to fly to their own beautiful lives. Only thing we need to do is, assure them in every stage of their life that we are with them as a parent and as friend. 
ആദ്യത്തെ ആറുമാസം വരെ മുലപ്പാൽ മാത്രമേ കുഞ്ഞിന് കൊടുക്കാവൂ (വിറ്റാമിൻ D3 drops കൂടെ കൊടുക്കണം doctor പറയുന്നത് പ്രകാരം). കുഞ്ഞിന്റെ അവകാശമാണത്. തേനും വയമ്പും സ്വർണവുമൊന്നും അരച്ചോ കലക്കിയോ എന്നല്ല, എങ്ങനെയായാലും കൊടുക്കരുതെന്ന് സാരം. പ്രസവിച്ചു ആദ്യത്തെ രണ്ടുമൂന്നു ദിവസങ്ങൾ പാല് കുറവായിരിക്കും. പിന്നീട് ഉത്പാദനം കൂടിവരും. ആദ്യം വരുന്ന കട്ടിയുള്ള പാൽ കുഞ്ഞിന് വളരെയധികം ആവശ്യമായ കൊളസ്ട്രം ആണ്. ഒരു കാരണവശാലും കളയാതിരിക്കുക.
Fore milk, hindmilk എന്നൊരു വിഭജനം ഉണ്ട്. മുലയൂട്ടുമ്പോൾ ആദ്യം വരുന്ന പാൽ foremilk, അവസാനഭാഗം hindmilk. ആദ്യം വരുന്ന പാലിൽ വെള്ളവും പോഷകമിനെറലുകളും ആണ് കൂടുതൽ ഉള്ളത് . വിശപ്പില്ലാതാക്കാനും, വളർച്ചക്കും ആവശ്യമായ (പ്രത്യേകിച്ച് മസ്തിഷ്‌കത്തിന്റെ വളർച്ചക്ക് ആവശ്യമായ) കൊഴുപ്പ് hindmilkലുമാണ് കൂടുതൽ. അതായത്, ഒരു മുല അതിലുള്ള പാൽ മുഴുവനായും ചുരത്തിക്കഴിയുമ്പോൾ മാത്രമേ ആവശ്യമായ എല്ലാ പോഷകവും കുഞ്ഞിന് ലഭ്യമാകുന്നുള്ളു. Formula feed കൊടുക്കുന്നെങ്കിൽ അത് ഡോക്ടറുടെ നിർദേശപ്രകാരം കൃത്യമായ അളവിൽ ആയിരിക്കണം. കൂടുതൽ വെള്ളം ചേർത്ത് നേർപ്പിച്ചുകൊടുക്കുന്ന രീതി കുട്ടിക്ക് വളരെയധികം ദോഷം ചെയ്യും.
മുലയൂട്ടൽ തുടരാൻ ഉദ്ദേശിക്കുന്ന കാലഘട്ടം വരെ പതിവിൽ കൂടുതൽ ആയി ധാരാളം വെള്ളവും പോഷകാഹാരവും കഴിക്കുക. മുലയൂട്ടൽ തുടരുന്ന കാലത്ത് വിറ്റാമിൻ ഡി യും കാൽഷ്യവും ഡോക്ടറുടെ നിർദ്ദേശത്തോടെ കഴിക്കേണ്ടതാണ്.
Extended breast feedingനെ കുറിച്ച് വായിക്കുക. കുട്ടികളുടെ നല്ല മാനസിക ശാരീരിക വളർച്ചക്കും പ്രതിരോധശേഷിക്കും breastfeeding അത്യന്താപേക്ഷിതമാണ്. കുഞ്ഞുങ്ങളെ മുലയൂട്ടുന്നത് അമ്മമാരുടെ ആരോഗ്യത്തെ സഹായിക്കുന്നു.
മുലയൂട്ടുന്ന കാലയളവിൽ ആർത്തവം ഉണ്ടാവണമെന്നില്ല. പക്ഷേ ആർത്തവം ഇല്ലാതെ തന്നെ അണ്ഡോല്പാദനം നടന്നേക്കാം. അതുകൊണ്ട് ഗർഭനിരോധനം തീർച്ചയായും ഉപയോഗിക്കുക. ശാരീരികമാറ്റങ്ങൾ തോന്നുന്നെങ്കിൽ ഗർഭധാരണം നടന്നോ എന്ന് പരിശോധിക്കുക.
Comments
Post a Comment